14 July, 2023 08:37:37 AM


തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു



തിരുവനന്തപുരം: വിഴിഞ്ഞം പുളിങ്കുടിയിൽ നാലംഗ കുടുംബത്തെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പുളിങ്കുടിയിലെ അഭിരാമി ജ്വല്ലറി ഉടമയായ ശിവരാജൻ (56), ഭാര്യ ബിന്ദു, മകൾ അഭിരാമി, മകൻ അർജുൻ എന്നിവരാണ് വിഷം കഴിച്ചത്. ഇതിൽ ശിവരാജനും മകൾ അഭിരാമിയും മരിച്ചു. 

അമ്മയും മകനും തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടേയും നില ഗുരുതരമാണെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. 

രാവിലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ മകൻ അർജുൻ വിഷം കഴിച്ച കാര്യം മുതിർന്ന സ്ത്രീയോട് പറയുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും നാല് പേരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ ശിവരാജനും മകളും മരിച്ചിരുന്നു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K