10 July, 2023 04:48:10 PM
മുതലപ്പൊഴിയിൽ സന്ദർശനത്തിനെത്തിയ മന്ത്രിമാരെ തടഞ്ഞ് നാട്ടുകാര്‍
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,ആന്‍റണി രാജു എന്നിവർക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനം വൈകുന്നു എന്നാരോപിച്ചാണ് മന്ത്രിമാരെ തടയാൻ ശ്രമിച്ചത്. പ്രതിഷേധത്തെ തുടർന്ന് മന്ത്രിമാർ സ്ഥലത്തുനിന്ന് മടങ്ങി.