10 July, 2023 10:32:22 AM
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്നു പേരെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേരെ കാണാതായി. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള പരലോകമാതാ എന്ന വള്ളമാണ് മറിഞ്ഞത്.
പൊഴിമുഖത്തേക്ക് പ്രവേശിപ്പിക്കുന്ന സമയത്ത് തിരയിൽപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാണാതായ മറ്റുള്ളവർക്കായി മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും തെരച്ചിൽ തുടരുകയാണ്.




