07 July, 2023 12:42:54 PM


നിയന്ത്രണം വിട്ട ഓട്ടോ മലമുകളിൽ നിന്നും കടലിലേക്ക് വീണ സംഭവം; ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി



വര്‍ക്കല: വര്‍ക്കലയില്‍ നിയന്ത്രണം വിട്ട ഓട്ടോ മലമുകളിൽ നിന്നും കടലിലേക്ക് വീണ സംഭവത്തില്‍ കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഓട്ടോ ഡ്രൈവർ ഓടയം സ്വദേശി ഫാറൂക്ക് (46) ന്‍റെ മൃതദേഹം ഇന്ന് രാവിലെ വെട്ടൂർ കടപ്പുറത്ത് നിന്ന് കണ്ടത്തി.

ഇന്നലെ രാത്രി 8 .30 ഓടെ ഇടവ മാന്തറയിലാണ് അപകടം ഉണ്ടായത്. കുന്നിന് മുകളിൽ നിന്ന് 60 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ വീണത്. രാത്രി ഫയർ ഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഫാറൂക്കിനെ കണ്ടെത്താനായിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K