04 July, 2023 10:23:02 AM


പെരിങ്ങാവിൽ മരം കടപുഴകി റോഡിലേക്ക് വീണു; ഗതാഗതം തടസപ്പെട്ടു



തിരുവനന്തപുരം: തൃശൂർ പെരിങ്ങാവിൽ മരം കടപുഴകി റോഡിലേക്ക് വീണു. പെരിങ്ങാവ് ജംഗഷനിൽ നിന്ന് ഷൊർണൂർ റോഡിലേക്ക് തിരിയുന്ന റോഡിലാണ് മരം കടപുഴകി വീണത്. ഇന്നു പുലർച്ചെ 3 മണിയോടെയാരുന്നു സംഭവം. ഇതോടെ ജംഗ്ഷനിൽ ഗതാഗതം തടസപ്പെട്ടു.

അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരം വീണ് ഈ പ്രദേശത്തെ വൈദ്യുതി ലൈന്‍ പൂർണമായും തകർന്നിരിക്കുകയാണ്. പ്രദേശത്ത് വൈദ്യുതി പുന:സ്ഥാപിക്കാന്‍ 2 ദിവസമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K