03 July, 2023 08:48:32 AM
വിവാഹം കഴിഞ്ഞ് 15 ദിവസം; തിരുവനന്തപുരത്ത് നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: നവവധുവിനെ ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവിന്‍റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം. അസ്വാഭാവിക മരണത്തിന് കാട്ടാകട പൊലീസ് കേസ് എടുത്തു.