01 July, 2023 03:26:06 PM


സുധാകരനെ കൊല്ലാൻ വാടകക്കൊലയാളികളെ അയച്ചു- ജി.ശക്തിധരൻ



തിരുവനന്തപുരം:  കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ കൊലപ്പെടുത്താൻ വാടകക്കൊലയാളികളെ അയച്ചതായി വെളിപ്പെടുത്തൽ. ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ ആണ് ഫേസ്ബുക്കിലൂടെ ഈ വെളിപ്പെടുത്തൽ നടത്തിയത്.

കെ.സുധാകരനെ വധിക്കാൻ വാടകക്കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനെന്നാണ് ശക്തിധരന്‍റെ പരാമർശം. അന്ന് അക്രമികൾ സുധാകരനു തൊട്ടരികിൽ വരെ എത്തിയിരുന്നതായി ശക്തിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

സുധാകരനെ എങ്ങനെ വകവരുത്തിയാലും അതു സ്വീകരിക്കുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. സുധാകരൻ കൊല്ലപ്പെടേണ്ടവനാണ് എന്ന ചിന്ത കമ്യൂണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതാണ് അടിമ സമൂഹത്തെ സൃഷ്ടിക്കുന്നതിന്‍റെ വിജയമെന്നും ശക്തിധരൻ കുറിച്ചു.

ഒരു നേതാവ് കുടുംബസമേതം നെതർലൻഡ്സ് സന്ദർശിച്ചപ്പോൾ കൂലിപ്പടയെ വാടകയ്ക്ക് എടുത്തിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യൻ കറൻസി അന്ന് ഒഴുക്കിയെന്നും ശക്തിധരൻ പോസ്റ്റിൽ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K