30 June, 2023 02:02:45 PM


തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം



തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആണ് അപകടം. 

വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന നിജാസിനെ വേളാവൂരിൽ വെച്ച് എതിർ ദിശയിൽ നിന്നും അമിത വേഗതിയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

സാരമായി പരിക്ക് പറ്റിയ നിജാസിനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മേൽനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. 

വെഞ്ഞാറമൂട്ടിലെ സ്വകാര്യ കേബിൾ നെറ്റ്‌വർക്കിലെ ജീവനക്കാരനാണ് മരണപ്പെട്ട നിജാസ്. ഇടിയുടെ ആഘാതത്തിൽ നിജാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പൂർണമായും തകർന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K