28 June, 2023 11:32:48 AM


രക്ഷിതാക്കൾ ജോലിക്ക് പോയ സമയം വീട്ടിലെത്തിയ വൈദികൻ പത്തുവയസുകാരനെ പീഡിപ്പിച്ചു



തിരുവനന്തപുരം: രക്ഷിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഒളിവിൽ പോയ വൈദികനായി പൊലീസ് അന്വേഷണം തുടങ്ങി. 

തിങ്കളാഴ്ച വൈദിച്ച് ആറോടെ അടിമലത്തുറയിലാണ് സംഭവം. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയോട് വിവരം തിരക്കുകയായിരുന്നു. നടന്ന കാര്യങ്ങൾ കുട്ടി മാതാപിതാക്കളോട് തുറന്നുപറഞ്ഞു. 

പിന്നാലെ മകനെ വൈദികൻ പീഡനത്തിന് ഇരയാക്കിയെന്ന് കാട്ടി രക്ഷിതാക്കൾ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. തുടർന്ന് വിഴിഞ്ഞം പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K