18 June, 2023 11:29:29 AM
പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചൽ സ്വദേശികളായ 4 പേർക്ക് പരിക്ക്
തിരുവനന്തപുരം: പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. അഞ്ചൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒൻപതോടെ 22ാം വളവിൽ ഫോറസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം. അമിതവേഗതയിലായിരുന്ന കാറിന്റെ ബ്രേക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ആർക്കും ഗുരുതരമായ പരിക്കില്ല.
മൂന്നു പേർ ഇപ്പോഴും മുകളിലേക്ക് കയറിയിട്ടില്ല. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഒരാൾ തകർന്ന കാറിൽനിന്നും പുറത്തിറങ്ങി മുകളിലേക്ക് കയറിയിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരുമാണ് ആദ്യം രക്ഷാപ്രവർത്തിന് എത്തിയത്. കൊക്കയിൽനിന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.