16 June, 2023 04:56:13 PM
വിതുരയിൽ പ്ലസ്ടു വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
വിതുര: വിതുരയിൽ പ്ലസ്ടു വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിതുര ചായം സ്വദേശി സജിനെ(17) ആണ് രാവിലെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചന്ദ്രൻ–ഷീല ദമ്പതികളുടെ മകനാണ്. പനവൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്.
സംഭവത്തില്‍ വിതുര പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു