31 May, 2023 10:02:13 AM


മതപഠനശാലയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യ; സുഹൃത്ത് അറസ്റ്റിൽ



തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. പൂന്തുറ സ്വദേശിയായ ഹാഷിം ഖാനെയാണ് പോക്‌സോ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ബീമാപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം ബാലരാമപുരം പൊലീസ് അന്വേഷിക്കവെയാണ്, വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഒരുവര്‍ഷം മുന്‍പാണ് പീഡിപ്പിക്കപ്പെട്ടത്. മതപഠനകേന്ദ്രത്തില്‍ എത്തുന്നതിന് മുന്‍പാണ് സംഭവം. പൊലീസിന്‍റെ അന്വേഷണം പൂന്തുറ സ്വദേശിയായ യുവാവിലെത്തിച്ചു.

ആത്മഹത്യയിലേക്ക് നയിച്ചതില്‍ പീഡനക്കേസിന് ബന്ധമുണ്ടോ എന്ന തരത്തിലും അന്വേഷണമുണ്ട്. എന്നാല്‍ ബന്ധുക്കളുടെ പരാതി മതപഠനകേന്ദ്രത്തില്‍ പെണ്‍കുട്ടി മാനസിക പീഡനം നേരിട്ടു എന്നാണ്. ഇക്കാര്യമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നത് ബാലരാമപുരം പൊലീസ് തന്നെ അന്വേഷിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K