29 May, 2023 03:43:08 PM


സ്വകാര്യ ബസിൻ്റെ മുൻവാതിലിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്



തിരുവനന്തപുരം: സ്വകാര്യ ബസിൻ്റെ മുൻവാതിലിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. കിളിമാനൂർ തട്ടത്തുമല സ്വദേശി ഷിജു(30) വിനാണ് പരിക്കേറ്റത്. കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്നതിനിടെ ബസിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.

ബസിൽ നിന്ന് വീണ യൂവാവിൻ്റെ ശരീരത്തിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K