27 May, 2023 10:22:23 AM


കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ



തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം കാട്ടിയ പ്രതി പിടിയിൽ. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) ആണ് പിടിയിലായത്. 

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് യുവതി. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അതിക്രമമുണ്ടായത്. യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്ടറും വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് യുവാവിനെ പിടികൂടി ബാലരാമപുരം പോലീസിന് കൈമാറി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K