23 May, 2023 09:28:32 AM


കിൻഫ്ര തീപിടിത്തം: രക്ഷാപ്രവർത്തനത്തിനിടെ ഫയർമാൻ മരിച്ചു



തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. തീയണയ്ക്കാനെത്തിയ ഫയർ ഫോഴ്സിന്‍റെ ചാക്ക യൂണിറ്റിലെ ഫയർമാൻ രഞ്ജിത്ത് രക്ഷാ പ്രവർത്തനത്തിനിടെ മരിച്ചു. കെട്ടിത്തിന്‍റെ ഭാഗം രഞ്ജിത്തിനു മേലേക്ക് ഇടിഞ്ഞു വീണതാണ് മരണകാരണമായത്. കോൺക്രീറ്റ് പാളിക്കടിയിൽപ്പെട്ട രഞ്ജിത്തിനെ ഏറെ നേരം പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും 3.50 ന് മരണപ്പെടുകയായിരുന്നു. കോൺക്രീറ്റ് പാളിക്കടിയിൽപ്പെട്ട രഞ്ജിത്തിനെ ദേഹമാസകലം പരിക്കേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

പുലർച്ചയാണ് കെട്ടിടത്തിൽ തീപടർന്നത്. ഈ കെട്ടിടം പൂർണമായി കത്തിനശിച്ചു. മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്നു സംഭരണ കേന്ദ്രമായിരുന്നു ഇത്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നു.

ബ്ലീച്ചിങ് പൗഡറിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. 1.22 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K