22 May, 2023 07:00:55 PM
വാമനപുരത്ത് ബസിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വാമനപുരത്ത് വർക് ഷോപ്പിൽ പാർക് ചെയ്തിരുന്ന ബസിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. കമുകൻകുഴി സ്വദേശി ബാബുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഉച്ചക്ക് ഒരുമണിയോടെയാണ് ബസ് ജീവനക്കാർ ബാബുവിന്‍റെ മൃദേഹം കണ്ടെത്തിയതായി കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. പ്രദേശത്ത് ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്ന ബാബു ബസിനുള്ളിലാണ് വിശ്രമിച്ചിരുന്നതെന്നും ബസ് ജീവനക്കാർ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.