20 May, 2023 12:42:02 PM


യുഡിഎഫ് പ്രതിഷേധ സമരത്തിൽ സംസാരിക്കുന്നതിനിടെ എം.കെ. മുനീർ കുഴഞ്ഞുവീണു



തിരുവനന്തപുരം: യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത്  സംസാരിക്കുന്നതിനിടെ മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ ഡോ.എം കെ മുനീർ സ്റ്റേജിൽ കുഴഞ്ഞുവീണു. മൈക്കിന് മുന്നിലെത്തി സംസാരിച്ചുതുടങ്ങുമ്പോൾ കുഴഞ്ഞു താഴേക്ക് വീഴുകയായിരുന്നു. അവിടെയുണ്ടായിരുന്ന നേതാക്കൾ പിടിച്ച് കസേരയിലിരുത്തി. അൽപസമയത്തിനകം തന്നെ അദ്ദേഹം  പൂർവസ്ഥിതിയിലേക്ക് മടങ്ങിയെത്തി. ആശുപത്രിയിൽ പോകേണ്ടതില്ലെന്ന് മുനിർ തന്നെ ആവശ്യപ്പെടുകയായിരുന്നു.  ഇപ്പോഴും അദ്ദേഹം വേദിയിൽ തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K