27 April, 2023 10:35:13 AM


ഇരുചക്രവാഹനത്തിൽ 2പേർക്കൊപ്പം യാത്രപോകുന്ന കുട്ടിക്കു പിഴ ഒഴിവാക്കിയേക്കും



തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുടുംബയാത്രക്കാർക്ക് എ.ഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ നിരവധി പരാതികളായിരുന്നു. ഇപ്പോഴിതാ കുടുംബയാത്രക്കാരുടെ പരാതികള്‍ പരിഗണിക്കാന്‍ ഗതാഗതവകുപ്പ്. ഇരുചക്ര വാഹനത്തിൽ 2 പേർക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാൻ നിയമ ഭേദഗതിക്കു കേന്ദ്രത്തെ സമീപിക്കാൻ ഗതാഗതവകുപ്പിന്‍റെ നീക്കം.

ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കി. നിയമവും പിഴയും രാജ്യത്താകെ ഉള്ളതായതിനാല്‍ സംസ്ഥാനത്തിന് മാത്രമായി ഭേദഗതി വരുത്താനോ പിഴ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാനോ സാധിക്കില്ല. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടി, അല്ലങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമോ സംസ്ഥാനം മുന്നോട്ട് വച്ചേക്കും. കുട്ടികളുടെ പ്രായപരിധിയും നിശ്ചയിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഇത് സംബന്ധിച്ച നിയമസാധുത പരിശോധിച്ച ശേഷം മാത്രമാവും അന്തിമതീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K