26 April, 2023 11:57:54 AM


കൊലക്കേസ് പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചു



തിരുവനന്തപുരം: തടവുകാരന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചു. ആർഎസ്എസ് പ്രവർത്തകൻ ബൈജു (41) ആണ് മരിച്ചത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാൾ. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ജയിൽ അധികൃതർ പറഞ്ഞു. 

ചൊവ്വാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് മരണമുണ്ടായത്. സിപിഎം പ്രവർത്തകൻ ആനാവൂർ നാരായണൻ നായരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ബൈജുവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K