25 April, 2023 02:41:56 PM
നിയമം നടപ്പാക്കുന്നവര്‍ക്ക് കാറ് വാങ്ങാന്‍ പൈസയുണ്ട്; സാധാരണക്കാര്‍ക്ക് ഇല്ല- കെ.ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ രണ്ടുപേര്‍ക്ക് പുറമേ കുഞ്ഞിനെ കൂടി കൊണ്ടുപോയാൽ എ.ഐ. ക്യാമറ വഴി പിഴ ഈടാക്കുന്നത് ജനദ്രോഹമാണെന്നും, മാതാപിതാക്കള്‍ക്ക് കുട്ടികളെ ട്രോളുകളില്‍ കാണും പോലെ ചാക്കിലാക്കി കൊണ്ട് പോകാന്‍ പറ്റില്ലെന്നും കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു.
നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ ഉണ്ടാകുമെങ്കിലും സാധാരണക്കാർക്ക് കാറ് വാങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്നും എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.