22 April, 2023 09:30:03 PM


തമ്പാനൂരിലെ കെഎസ്ആർടിസി ഡിപ്പോ ചൊവ്വാഴ്ച രാവിലെ 8 മുതൽ 11 മണി വരെ അടച്ചിടും



തമ്പാനൂര്‍: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തമ്പാനൂരിലെ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോ അടച്ചിടും. ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ 11 മണി വരെയാണ് അടച്ചിടുക. പകരം, നഗരത്തിലെ വികാസ്ഭവൻ ഡിപ്പോയിൽ നിന്നായിരിക്കും സർവീസുകൾ. 

എറണാകുളം റൂറൽ ജില്ലയിലും ഗതാഗതനിയന്ത്രണമുണ്ടാകും. 24 ന് വൈകീട്ട് 4:30 മുതൽ ദേശീയ പാതയിൽ കറുകുറ്റി മുതൽ മുട്ടം വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 25 ന് രാവിലെ 9 മുതൽ പകൽ 11 വരെയും ഈ മേഖലയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. വഴിയരികിൽ വാഹനങ്ങളുടെ പാർക്കിങ്ങും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K