20 April, 2023 11:26:15 AM
മയക്കു വെടിയേറ്റ കരടി വെള്ളത്തിൽമുങ്ങി; രക്ഷപെടുത്താൻ ശ്രമംതുടരുന്നു
തിരുവനന്തപുരം: കിണറ്റിൽ വീണ കരടിയെ രക്ഷപെടുത്താൻ തീവ്രശ്രമം തുടരുന്നു. കരടിയെ മയക്കുവെടിവെച്ച് രക്ഷപെടുത്താമെന്നായിരുന്നു വനം വകുപ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മയങ്ങിയ കരടി വെള്ളിത്തിലേക്ക് മുങ്ങുകയായിരുന്നു. ദ്രുതകർമ്മ സേന അടക്കം കിണറിലിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് കിണറ്റിലെ വെള്ളം വറ്റിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.
തിരുവനന്തപുരം വെള്ളനാട് വീട്ടിലെ കിണറ്റിലാണ് കരടി വീണത്. വലയിലിരുന്ന കോഴിയെ പിടികൂടാനായി ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രി 12 മണിയോടെയാണ് കരടി കിണറ്റിൽ വീണത്. പുലർച്ചയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.