18 April, 2023 12:55:32 PM
തിരുവനന്തപുരം കിഴക്കേകോട്ടയിൽ തീപിടിത്തം; നാലോളം കടകളിലേക്ക് തീപടർന്നു
തിരുവനന്തപുരം: തലസ്ഥാനത്തെ സുപ്രധാന ഭാഗമായ കിഴക്കേകോട്ടയിൽ തീപിടിത്തം. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടർന്നത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്.സമീപത്തുള്ള ചായക്കടയിൽ നിന്ന് തീപിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ജനത്തിരക്കുള്ള സമയത്തായിരുന്നു തീപിടുത്തം. നാലോളം കടകളിലേക്ക് തീപടർന്നു.