18 April, 2023 12:33:52 PM
മുന്നറിയിപ്പില്ലാതെ പാൽവില വീണ്ടും കൂട്ടി മിൽമ
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ പാൽവില കൂട്ടി മിൽമ. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. മിൽമ റിച്ച് അര ലിറ്റർ പാക്കറ്റ് 29 രൂപയിൽ നിന്ന് 30 ആക്കി. 24 രൂപയായിരുന്ന മിൽമ സ്മാർട്ടിന്‍റെ വില 25 രൂപയാകും. റീ പൊസിഷനിങ്ങിന്‍റെ ഭാഗമായാണ് വിലവർധന. എന്നാൽ, വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മിൽമയുടെ വിശദീകരണം. നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ല എന്നും മിൽമ പറയുന്നു.