11 April, 2023 05:02:11 PM
വലിയശാല കാന്തളളൂര്‍ ക്ഷേത്ര വളപ്പില്‍ കെട്ടിയിട്ടിരുന്ന ആന കുഴിയില്‍ വീണു
തിരുവനന്തപുരം: വലിയശാല കാന്തളളൂര്‍ ക്ഷേത്ര വളപ്പില്‍ കെട്ടിയിട്ടിരുന്ന ശിവകുമാര്‍ എന്ന ആന സമീപത്തെ കുഴിയില്‍ ഉച്ചക്ക് വീണു. ചെങ്കല്‍ചൂള ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ആനയെ രക്ഷിക്കാനുളള ശ്രമത്തിലാണ്. ഈ ആന മാസങ്ങള്‍ക്ക് മുന്‍പും ഇതേ കുഴിയില്‍ വീണിരുന്നു.