09 April, 2023 11:29:47 AM
സുഗതകുമാരിയുടെ തിരുവനന്തപുരത്തെ വരദ ഇനി ഓര്‍മ്മകളില്‍
തിരുവനന്തപുരം: കേരള നിയമസഭ ബഡ്ജറ്റില്‍ 2കോടിയോളം രൂപ വിലപറഞ്ഞ, ചരിത്ര മ്യൂസിയം ആക്കുമെന്ന് പ്രഖ്യാപിച്ച കവിയത്രി സുഗതകുമാരിയുടെ തിരുവനന്തപുരത്തെ വരദ ഇനി ഓര്‍മ്മകളില്‍ മാത്രം. വരദയുടെ വില്‍പ്പന നടന്നിരിക്കുന്നു.
ഇന്നാകട്ടെ വീടിന്‍റെ ഔട്ട് ഹൗസ് ഉള്‍പ്പെടെയുളളവ വീട് വാങ്ങിയയാള്‍ ഇടിച്ചു പൊളിച്ചു നിരത്തിയിരിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പലരും കേട്ടത്. പ്രകൃതി സ്നേഹിയായ കവിയത്രിയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന വീട് മറ്റാര്‍ക്കോ വില്‍ക്കപ്പെട്ടിരിക്കുന്നു.
അതേസമയം സുഗതകുമാരിയുടെ 'വരദ' എന്നവീട് വിറ്റ സംഭവത്തില്‍ പ്രതികരിച്ച്മന്ത്രി സജി ചെറിയാന്‍. സർക്കാരുമായി കൂടി ആലോചിക്കാതെയാണ് മക്കൾ വീട് വിറ്റത്. വീടുവില്‍ക്കുന്ന വിവരം ബന്ധുക്കൾക്ക് സർക്കാരിനെ അറിയിക്കാമായിരുന്നു. വീട് കൈമാറാന്‍ തയാറാല്‍ ഇപ്പോഴും ഏറ്റെടുക്കാൻ സര്‍ക്കാര്‍ തയ്യാറാണ് മന്ത്രി വ്യക്തമാക്കി. സുഗതകുമാരിയുടെ സ്മരണക്കായി സ്മൃതി വനമാണ് സർക്കാർ സ്മാരകമായി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഗതകുമാരിയുടെ വീട് വില്‍ക്കുന്ന കാര്യം ബന്ധുക്കള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാമായിരുന്നു. ബന്ധുക്കള്‍ക്ക് താല്പര്യമില്ലാതെ സര്‍ക്കാരിന് എന്ത് ചെയ്യാനാകുമെന്നും മന്ത്രി ചോദിച്ചു.ഒരു സ്മാരകം പണിയാന്‍ സുഗതകുമാരി താത്പര്യം കാണിച്ചിരുന്നില്ല. സ്മൃതി വനമാണ് സര്‍ക്കാര്‍ സ്മാരകമായി ഉദ്ദേശിക്കുന്നത്. സുഗതകുമാരിക്ക് സ്മാരകം പണിയാന്‍ ടി പത്മനാഭന്‍ കത്ത് നല്‍കിയിരുന്നു. ഇതിന് ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.