03 April, 2023 02:35:15 PM


കെ എസ് ആർ ടി സി വനിതാ കണ്ടക്ടര്‍ അഖിലയുടെ സ്ഥലം മാറ്റം റദ്ദാക്കി



തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ഡ്യൂട്ടി ചെയ്ത അഖിലയ്ക്കെതിരെയുള്ള നടപടിയാണ് പിൻവലിച്ചത്.


വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖിലയെ പാലാ ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതാണ് പിൻവലിച്ചത്. അഖിലയെ വൈക്കത്ത് തന്നെ തിരികെ പോസ്റ്റ് ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.


അഖിലയെ സ്ഥലംമാറ്റിയ നടപടി അറിയില്ലെന്നായിരുന്നു ഗാതഗത മന്ത്രി ആന്‍റണി രാജു  പ്രതികരിച്ചത്. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.


എന്നാൽ അഖില ബാഡ്ജിൽ ചൂണ്ടിക്കാട്ടിയിരുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു. 2022 ഡിസംബറിലെ ശമ്പളം 7 ദിവസം മാത്രമായിരുന്നു വൈകിയതെന്നും എന്നാൽ 41 ദിവസം വൈകിയെന്ന് അഖില തെറ്റിദ്ധരിപ്പിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K