03 April, 2023 10:14:33 AM


ദേവഭൂമി ദൃശ്യമാധ്യമരംഗത്തേക്ക്; തുടക്കം തിരുവനന്തപുരം പൗര്‍ണ്ണമി കാവിലെ പ്രപഞ്ചയാഗവേദിയില്‍



തിരുവനന്തപുരം: ആത്മീയവായനയ്ക്ക് ഭക്തിയുടെയും വിശ്വാസത്തിന്‍റെയും നേര്‍സാക്ഷ്യം പകര്‍ന്ന ദേവഭൂമി ദൃശ്യമാധ്യമരംഗത്തേക്ക് ചുവടുവെച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ പൌര്‍ണ്ണമിക്കാവ് ക്ഷേത്രത്തില്‍ നടന്നുവരുന്ന പ്രപഞ്ചയാഗ സന്നിധിയില്‍ ദേവഭൂമി യു ട്യൂബ് ചാനലിന്‍റെ ലോഗോ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എം.എസ്.ഭൂവനചന്ദ്രനില്‍ നിന്നും സ്വീകരിച്ചുകൊണ്ട് 1008 മണ്ഡലേശ്വര്‍ കൈലാസപുരി സ്വാമി പ്രകാശനം ചെയ്തു.


യാഗവേദിയിലെ പ്രസക്തഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടാണ് മറ്റൊരു ദൃശ്യസംസ്കാരത്തിന് ദേവഭൂമി തുടക്കമിട്ടത്. ചടങ്ങില്‍ പൌര്‍ണ്ണികാവ് മഠാധിപതി സിന്‍ഹ ഗായത്രി, , യാഗോത്തമന്‍ ജയന്തകുമാര്‍, ദേവഭൂമി ചീഫ് എഡിറ്റര്‍ ബി.സുനില്‍കുമാര്‍, ക്ഷേത്രം ട്രസ്റ്റി ശങ്കര്‍ റാം തുടങ്ങിയവര്‍ പങ്കെടുത്തു. 


ദേവഭൂമിയില്‍നിന്ന് കൂടുതല്‍ വാര്‍ത്തകളും വീഡിയോകളും ഭാവിയില്‍ കാണുവാന്‍ ഇവിടെ CLICK ചെയ്ത് ചാനല്‍ SUBSCRIBE & LIKE ചെയ്യുക


കേരളത്തിനകത്തും പുറത്തുമുള്ള ആരാധനാലയങ്ങളെ പരിചയപ്പെടുത്തുന്ന പംക്തികള്‍, പുരാണം, ഇതിഹാസം, ഉത്സവങ്ങള്‍, ജ്യോതിഷം, വാസ്തു, യോഗ, ആയുര്‍വേദം തുടങ്ങി ഒട്ടനവധി വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രസിദ്ധീകരിച്ചുവരുന്ന ദേവഭൂമി ത്രൈമാസികയ്ക്ക് വന്‍ വരവേല്‍പ്പാണ് വായനക്കാര്‍ നല്‍കിയത്. ആത്മീയവായനയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയ ദേവഭൂമിയുടെ പുതിയ സംരംഭമായ ദൃശ്യമാധ്യമത്തിലൂടെ ഇത്തരം ഒട്ടനവധി പരമ്പരകള്‍ ഭാവിയില്‍ ദര്‍ശിക്കാനാവുമെന്ന് അസോസിയേറ്റ് എഡിറ്റര്‍ വിനു ബാലരാമപുരം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K