01 April, 2023 12:15:25 PM
അസുഖം ഭേദമായിട്ടും വാര്‍ഡുകളില്‍ സ്ഥിരതാമസമാക്കി മുപ്പതോളംപേര്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ സ്ഥിരതാമസമാക്കി കഴിയുകയാണ് മുപ്പതോളംപേര്.
ആശുപത്രിയിലെ പതിനാല്, പതിനാറ് വാര്‍ഡുകളിലായിട്ട് ഏകദേശം മുപ്പതോളം രോഗികള്‍ ചികിത്സ കഴിഞ്ഞിട്ടും അസുഖം ഭേദമായിട്ടും ഇറങ്ങി കൊടുക്കാതെ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ഇവര്‍ ആശുപത്രിയില്‍ നിന്നും പോകാത്തതിനാല്‍ അസുഖ ബാധിതരായി എത്തുന്നവരെ അഡ്മിറ്റ് ചെയ്യാനാവാത്ത അവസ്ഥയാണ് നിലവിലുളളത്.
അസുഖം ഭേദമായിട്ടും പോകാത്തതെന്തെന്ന് ചോദിക്കുമ്പോള്‍ ഇവരില്‍ പലരും പറയുന്നത് അസുഖം കുറഞ്ഞിട്ടും തങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ആരും വരുന്നില്ലെന്നാണ്.
സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞിട്ടും രോഗം ഭേദമായിട്ടും ബന്ധുക്കള്‍ രോഗികളേം കൊണ്ട് വീടുകളിലേക്ക് പോകാതിരിക്കുന്നത് ഗുരുതര വിഷയമാണ്. ഇതുമൂലം അതികഠിനമായ അസുഖങ്ങള്‍ മൂലം വലയുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രി വാര്‍ഡില്‍ കിടന്നുളള അര്‍ഹതപ്പെട്ട ചികിത്സ കിട്ടാതെ പോകുന്ന സാഹചര്യമാണുളളത്.
അസുഖബാധിതരായവരെയും പ്രായം ചെന്നവരെയും ഇങ്ങനെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊണ്ട് കിടത്തുകയും അവരെ പിന്നീട് തിരിഞ്ഞു നോക്കാത്തതുമൊക്കെ മോശമായ പ്രവര്‍ത്തിയാണ്, ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അതിനാല്‍ അസുഖം ഭേദമായിട്ടു മാസങ്ങളോളമായി ആശുപത്രിയില്‍ തുടരുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശക്തമായിരിക്കുകയാണ്.