31 March, 2023 11:24:27 AM


കേന്ദ്രസർക്കാർ അവതരിപ്പിച്ച നിയമഭേദഗതിക്കെതിരെ കേരളത്തിന്‍റെ കത്ത്



തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹ പ്രായപരിധി 21 ആക്കാനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച നിയമഭേദഗതിക്കെതിരെ കേരളത്തിന്‍റെ കത്ത്. 18 വയസ്സായാൽ വോട്ട് ചെയ്യാനാകുന്ന പെണ്‍കുട്ടി വിവാഹ കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കത്തിൽ പറയുന്നു.


പോക്സോ നിയമം പ്രകാരം സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസ് കഴിഞ്ഞവർക്ക് തടസമില്ലെന്നത് കത്തിൽ ചൂണ്ടികാണിക്കുന്നു. നിയമഭേദഗതിയിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്ര വനിതാ കമ്മീഷന്‍‌ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് സർക്കാർ നിലപാട് അറിയിച്ചത്.


2021 ഡിസംബറിൽ ലോക്സഭയിൽ സ്മൃതി ഇറാനിയാണ് ബിൽ അവതരിപ്പിച്ചത്. തുടർന്ന് പാർലമെന്‍ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികൾ നിയമ ഭേദഗതിയെ എതിർക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K