25 March, 2023 03:25:23 PM
പുനലൂര്‍ കന്യാകുമാരി പാസഞ്ചറില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ 63-കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: തീവണ്ടി യാത്രയ്ക്കിടയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുമുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ 63-കാരന്‍ അറസ്റ്റില്‍. കന്യാകുമാരി കോതന്നൂരിനു സമീപം ഈയാത്തിവിള പെരുഞ്ചക്കവിള വീട്ടില്‍ ഇമ്മാനുവേല്‍(63) നെയാണ് അറസ്റ്റുചെയ്തത്.
പുനലൂര്‍ കന്യാകുമാരി പാസഞ്ചറില്‍ മഫ്തിയില്‍ യാത്രചെയ്യുകയായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കയ്ക്കാണ് ദുരനുഭവം ഉണ്ടായത്. എതിര്‍വശത്ത് മുന്നിലെ സീറ്റിലിരുന്ന് നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ഇത് പോലീസ് ഉദ്യോഗസ്ഥ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.