21 March, 2023 11:35:38 AM


നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു



തിരുവനന്തപുരം:  നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ്  നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്. ഈ മാസം 30 വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്.


സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. തുടര്‍ന്നാണ് സഭ പിരിഞ്ഞത്. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് ഇന്നും പരിഗണിച്ചില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K