21 March, 2023 10:38:16 AM


നിയമസഭ ഇന്നും പ്രക്ഷുബ്ധം; 5 പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തില്‍ സത്യഗ്രഹമിരിപ്പ്



തിരുവനന്തപുരം: നിയമസഭ ഇന്നും പ്രക്ഷുബ്ധം. അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ നടുത്തളത്തില്‍ സത്യഗ്രഹമിരിക്കുകയാണ്. തോമസ്, അന്‍വര്‍ സാദത്ത്, എ.കെ.എം. അഷ്റഫ്, കുറുക്കോളി മൊയ്തീന്‍, ടി.ജെ. വിനോദ് എന്നീ എം.എല്‍.എമാരാണ് സഭയുടെ നടുത്തളത്തില്‍ സത്യഗ്രഹം നടത്തുന്നത്. പ്രതിപക്ഷ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ പ്രതിഷേധം തുടരാനാണ് തീരുമാനം.


റൂളിങ് നല്‍കിയിട്ടും സഭ നടത്തിക്കില്ലെന്ന നിലപാടോടെ പ്രതിപക്ഷം മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി. കാര്യോപദേശ സമിതി യോഗം വിളിച്ചിട്ടും പ്രതിപക്ഷം പങ്കെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. 
അതേസമയം, പ്രതിപക്ഷം സഭാനടപടിക്രമങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തി. സ്പീക്കറുടെ റൂളിങ്ങിനെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K