08 March, 2023 10:00:33 PM


ലിംഗനീതിയും ലിംഗ സമത്വവും: കളമശ്ശേരി നുവാൽസിൽ വനിതാ ദിനം ആഘോഷിച്ചു



കൊച്ചി: കളമശ്ശേരി നുവാൽസിൽ അന്തർദ്ദേശീയ വനിതാ ദിനം ആഘോഷിച്ചു. ലിംഗനീതി, ലിംഗ സമത്വം, വനിതകളുടെ മനുഷ്യാവകാശം, സാമ്പത്തിക സ്വാതന്ത്ര്യം, മാനസിക പ്രശ്നങ്ങളും അവയെ നേരിടുന്ന മാർഗങ്ങളും  എന്നീ  വിഷയങ്ങളിൽ വിദഗ്ധർ ക്‌ളാസ്സുകള്‍ നയിച്ചു.  ആക്ടിങ് വൈസ് ചാൻസിലർ ജസ്റ്റിസ് (റിട്ട)  എസ് സിരിജഗൻ ഉദ്ഘാടനം ചെയ്തു. സെന്‍റർ ഫോർ വിമൻ ആൻഡ് ഫാമിലി സ്റ്റഡീസ് ആണ് വനിതാദിനം സംഘടിപ്പിച്ചത്. 

എറണാകുളം ഗവ.മെഡിക്കൽ  കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ . ദീപ അഗസ്റ്റിൻ, എറണാകുളം ലോ കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ ഗിഫ്റ്റി ഉമ്മൻ , സൈക്കോളജിസ്റ്റും ലീഗൽ അഡ്വൈസറുമായ ഡോ .വി വിദ്വേശ്വരി, സംരംഭകയായ ശ്രീദേവി ബിന്ദു ഒളപ്പമണ്ണ എന്നിവർ നയിച്ച ബോധവൽക്കരണ ക്ലാസ്സുകൾ തുടർന്ന് നടന്നു. ഡയറക്ടർ ഡോ ഷീബ എസ്‌ ധർ സ്വാഗതം പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K