23 July, 2021 07:31:42 PM


സ്ത്രീ സുരക്ഷക്ക് പുതിയ ഹെൽപ്പ് ലൈൻ നമ്പർ; 181 ൽ വിളിച്ചാൽ സഹായമെത്തും



കോട്ടയം: വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഭാഗമായി മിത്ര 181 എന്ന പേരിൽ  ഹെൽപ്പ് ലൈൻ സംവിധാനം നിലവിൽ വന്നു.  സ്ത്രീധന പീഡനങ്ങളും ഗാർഹിക പീഡനങ്ങളും സംബന്ധിച്ച പരാതികൾ ഈ നമ്പരില്‍ ബന്ധപ്പെട്ട് അധികൃതരെ അറിയിക്കാം. 


ഹെൽപ്പ് ലൈനിന്‍റെ പ്രചാരണ പോസ്റ്ററും വിവാഹിതരാകുന്നവർക്ക് നൽകുന്നതിനുള്ള ആരോഗ്യ, കുടുംബക്ഷേമ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ സ്ത്രീധന വിരുദ്ധ സന്ദേശമടങ്ങിയ ആശംസാ കാർഡും   ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പ്രകാശനം ചെയ്തു.


സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി,എ.ഡി.എം ജിനു പുന്നൂസ്, ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ പി.ബിജി എന്നിവര്‍ പങ്കെടുത്തു.  ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും പോസ്റ്റർ പതിക്കുമെന്നും ഉദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ എന്നിവർ മുഖേനയും ഹെൽപ്പ് ലൈൻ നമ്പരിന്   പ്രചാരണം നൽകുമെന്നും   ജില്ലാ കളക്ടർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K