25 August, 2022 08:20:24 AM


പുന്നമടക്കായലിൽ തുഴയെറിഞ്ഞു നേട്ടം കൈവരിക്കാൻ പൊലീസിന്‍റെ പെൺപടയും



ആലപ്പുഴ: പുന്നമടക്കായലിലെ ജലമേളയിൽ തുഴയെറിഞ്ഞു നേട്ടം കൈവരിക്കാൻ പൊലീസിന്റെ വനിതാ ടീമും. ചരിത്രവിജയം ലക്ഷ്യമിട്ടു കേരള പൊലീസിന്റെ വനിതാ ടീം നെഹ്റു ട്രോഫി ജലോത്സവത്തിനായി പരിശീലനം ആരംഭിച്ചു. "സാരഥി" എന്ന തെക്കനോടി വള്ളത്തിലാണു പരിശീലനം. പല ജില്ലകളിൽ നിന്നായി വള്ളം തുഴയാൻ താൽപര്യമുള്ളവരെ ഉൾപ്പെടുത്തിയാണു ടീം രൂപീകരിച്ചത്.

32 തുഴക്കാരാണുള്ളത്. എല്ലാവരും സിവിൽ പൊലീസ് ഓഫിസർമാരാണ്. 3 അമരക്കാരിൽ ഒരാൾ വനിതയാണ്. രണ്ട് നിലക്കാരും 2 അമരക്കാരും മാത്രമാണു പുരുഷന്മാർ. ആലപ്പുഴ ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ സീനിയർ സിപിഒ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ തകഴി പൂക്കൈതയാറിലാണു പരിശീലനം. കോട്ടയം ജില്ലയിൽ നിന്നു 5 പേർ സംഘത്തിലുണ്ട്. അവസാന ഘട്ട പരിശീലനം പുന്നമടയിലേക്കു മാറ്റും. സെപ്റ്റംബർ നാലിനാണു നെഹ്റു ട്രോഫി വള്ളംകളി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K