19 November, 2021 05:54:11 PM
പള്ളിക്കത്തോട് പഞ്ചായത്തിലെ പെണ്‍കുട്ടികള്‍ക്ക് തായ്ക്വണ്ട പരിശീലനം
കോട്ടയം: സ്വയം രക്ഷയ്ക്കായുള്ള പെണ്‍കുട്ടികളുടെ പ്രാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്. പെൺകരുതൽ എന്ന പദ്ധതിയിലൂടെ പെൺകുട്ടികൾക്കായി തായ്ക്വണ്ട പരിശീലനം ആരംഭിച്ചിരിക്കുകയാണ്. തായ്ക്വണ്ട സംസ്ഥാന റഫറിയും കോച്ചുമായ വി.ടി ഡൊമനിക്കിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഒരു വര്‍ഷമാണ് പരിശീലനം കാലം .
10 വയസിനും 20 വയസിനും ഇടയിലുള്ള 32 പേരാണ് പരിശീലനം നേടുന്നത്. പദ്ധതിയില്‍ 50 പേര്‍ക്ക് പരിശീലനത്തിന് അവസരമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ മൂന്ന് മണിക്കൂര്‍ വീതം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ചാണ് പരിശീലനം നല്‍കുന്നത്. സുരക്ഷക്ക് പുറമേ ശരീരത്തിനും മനസ്സിനും ഊര്‍ജ്ജവും ശക്തിയും ഉറപ്പു വരുത്തുക കൂടിയാണ് പെണ്‍കുട്ടികളെ ഇത്തരം ആയോധന കലകള്‍ പഠിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് പറഞ്ഞു.