08 March, 2023 06:50:32 PM
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സംഘം തട്ടിപ്പ്; പ്രധാന പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തില്‍ നിന്ന് 200 കോടിയുടെ വെട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി. സൊസൈറ്റി പ്രസിഡണ്ട് ഗോപിനാഥന്‍ നായരാണ് പിടിയിലായത്. തട്ടിപ്പ് പുറത്തുവന്നതോടെ ഒളിവില്‍ പോയ ഗോപിനാഥന്‍ നായരെ കൊട്ടാരക്കരയില്‍ വെച്ചാണ് പിടികൂടിയത്.
സംഘം സെക്രട്ടറി പ്രദീപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗോപിയ്ക്കൊപ്പം ഒളിവില്‍ പോയ മറ്റൊരു പ്രധാന പ്രതിയും സംഘം ജീവനക്കാരനുമായ രാജീവ് ഇപ്പോഴും ഒളിവിലാണ്. ബിഎസ്എന്‍എല്ലില്‍ നിന്ന് സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാരുടെ അടക്കം 200 കോടി രൂപയാണ് തട്ടിയെടുത്തത്.