04 March, 2023 12:13:34 PM
ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദിച്ചു
തിരുവനന്തപുരം: ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദിച്ചു. നെയ്യാറ്റിൻകര ഇരുമ്പിലാണ് സംഭവം. വീട്ടുപയോഗ സ്ഥാപനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിക്കാണ് അതിക്രമം നേരിടെണ്ടി വന്നത്. വയനാട് സ്വദേശിയായ പെൺകുട്ടിക്കാണ് മർദ്ദനമേറ്റത്. സ്ഥാപന നടത്തിപ്പുകാർക്കെതിരെ പെൺകുട്ടി നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.