03 March, 2023 03:50:50 PM
ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് 'ദേവഭൂമി'യും; സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് മലയാളത്തിലെ പ്രമുഖ ആദ്ധ്യാത്മികപ്രസിദ്ധീകരണമായ ദേവഭൂമിയും. ക്ഷേത്രത്തിന്‍റെ നടപന്തലില്‍ ദേവഭൂമിയുടെ സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട സചിത്രലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക പതിപ്പിന്‍റെ ആദ്യപ്രതി ഡോക്ടർ ജയകുമാർ സി സിസിലിപുരം സ്റ്റാളില്‍നിന്നും സ്വീകരിച്ചു.
ജയകേസരി തിരുവനന്തപുരം ബ്യൂറോ ചീഫ് ഡി.അജിത്കുമാര്‍, രാജി ജി, ദേവഭൂമി സിഈഓ ബി.സുനില്‍കുമാര്‍, അസോസിയേറ്റ് എഡിറ്റര്‍ വിനു ബാലരാമപുരം, ഗോപന്‍ ശാസ്തമംഗലം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഭക്തജനങ്ങള്‍ക്ക് ദേവഭൂമിയുടെ കോപ്പികള്‍ വാങ്ങാനും വരിക്കാരാകാനും സ്റ്റാളില്‍ സൗകര്യമുണ്ട്. ഒറ്റപ്രതിക്ക് 30 രൂപ വിലയുള്ള ദേവഭൂമിയുടെ വരിസംഖ്യ ഒരു വര്‍ഷം - 120 രൂപ, രണ്ട് വര്‍ഷം - 220 രൂപ, മൂന്ന് വര്‍ഷം - 320 രൂപ എന്നിങ്ങനെയാണ്.