24 February, 2023 04:04:41 PM


മലയാളി യുവതി യു.കെയിലെ ബ്രൈറ്റണില്‍ കുഴഞ്ഞുവീണു മരിച്ചു

കൂത്താട്ടുകുളം: മലയാളി യുവതി യു.കെയിലെ ബ്രൈറ്റണില്‍ കുഴഞ്ഞുവീണു മരിച്ചു. കൂത്താട്ടുകുളം സ്വദേശികളായ ജോര്‍ജ് ജോസഫിന്റെയും ബീന ജോര്‍ജിന്റെയും മകളും യുകെയില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുമായിരുന്ന നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. ശനിയാഴ്ച ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുന്നോടിയായി യാത്രയ്ക്കുള്ള ഒരുക്കങ്ങളിലായിരുന്നു നേഹ ജോര്‍ജ്. സുഹൃത്തുക്കളെ കണ്ട് യാത്ര പറഞ്ഞ ശേഷം താമസസ്ഥലത്ത് മടങ്ങിയെത്തിയ നേഹ വീട്ടില്‍വെച്ചാണ് കുഴഞ്ഞു വീണ് മരിച്ചത്.. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് നേഹയുടെ മരണം. ഓസ്‌ട്രേലിയില്‍ ജീവിക്കുന്ന ബിന്നില്‍ ബേബിയാണ് നേഹയുടെ ഭര്‍ത്താവ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K