24 February, 2023 03:38:34 PM
വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് അവശയാക്കിയ മകനെതിരെ കേസ്
നെയ്യാറ്റിൻകര: വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് അവശയാക്കിയ മകനെതിരെ പൊലീസ് കേസെടുത്തു. മാമ്പഴക്കര സ്വദേശിനി 60 കാരിയായ ശാന്തയെയാണ് മകൻ രാജേഷ് ക്രൂരമായി മർദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മകനെതിരെ നെയ്യാറ്റിൻകര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ മദ്യപിച്ച് മാതാവിനെ മർദിക്കുന്നതും പതിവാണെന്ന് പരിസരവാസികൾ പറയുന്നു.
ഭാര്യയുമായി പിണങ്ങി താമസിക്കുന്ന രാജേഷിനോടൊപ്പമാണ് ശാന്ത താമസിക്കുന്നത്. വീട്ടിൽ അമ്മയും ഈ മകനും മാത്രമാണ് താമസം. ഇയാള്‍ സ്ഥിരം മദ്യപാനിയാണ്. രാജേഷിന്റെ ഈ സ്വാഭാവം കാരണം ഭാര്യയും മക്കളും പിണങ്ങിയാണ് നിൽക്കുന്നത്. നാട്ടുകാർ പലതവണ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും കാര്യമായ ഒരു നടപടിയും എടുത്തിട്ടില്ല എന്ന ആക്ഷേപവും നിലവിലുണ്ട്.