09 February, 2023 05:08:42 PM


ആറു മാസമായി ശമ്പളമില്ല; കൊല്ലം പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കി



കൊല്ലം: ആറു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. പത്തനാപുരം സ്വദേശി ഇ.എസ്.ബിജുവാണ് മരിച്ചത്. ആറുമാസമായി ശമ്പളം ലഭിക്കാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി ഉത്തരവിറങ്ങിയെങ്കിലും നടപ്പായില്ല. ഇതു കാരണം ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല.

സംസ്ഥാനത്തെ 1714 പ്രേരക്മാർ പ്രതിസന്ധിയിലാണെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ ആരോപിച്ചു. ഇതിനിടയിൽ സെക്രട്ടറിയേറ്റിനു മുന്നിലെ സംഘടനയുടെ സമരം 80 ദിവസം പിന്നിട്ടു. ഇതിനിടയിലാണ് ബിജുവിന്‍റെ ആത്മഹത്യ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K