23 January, 2023 05:54:53 PM
കണ്ടെയ്നർ ലോറി പാലത്തില്‍ ഇടിച്ച് അപകടം; കായലിൽ ചാടിയ ഡ്രൈവര്‍ കസ്റ്റഡിയിൽ
തിരുവനന്തപുരം: കാര്‍ കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറി ആക്കുളം പാലത്തില്‍ പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. അപകടത്തെ തുടര്‍ന്ന് കായലിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെത്തുടര്‍ന്ന് ബൈപ്പാസിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.