09 January, 2023 11:26:58 AM


ഹോൺ അടിച്ചെന്നാരോപിച്ച് മന്ത്രി അനിലിന്‍റെ കാറിന്‍റെ ബോണറ്റില്‍ ഇടിച്ചയാള്‍ അറസ്റ്റില്‍



തിരുവനന്തപുരം : ഹോൺ അടിച്ചെന്നാരോപിച്ച് മന്ത്രി ജി ആർ അനിലിന്‍റെ ഔദ്യോഗിക വാഹനത്തിന് നേരെ പ്രതിഷേധിച്ചയാൾ പിടിയിൽ. കനകനഗർ സ്വദേശി സൈനുദീനാണ് മന്ത്രിയുടെ വാഹനത്തിന്‍റെ ബോണറ്റിൽ ഇടിച്ചത്. ഇയാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. പി എം ജി ജംഗ്ഷനിൽ വച്ച് ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K