07 January, 2023 12:00:29 PM
മൂന്ന് സഹോദരിമാരെ ഒരു വർഷത്തിലധികം പീഡിപ്പിച്ചു; ബന്ധുവിന് 70 വർഷം കഠിന തടവ്
തിരുവനന്തപുരം: മൂന്ന് സഹോദരിമാരെ ഒരു വർഷത്തിലധികമായി തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 70 വർഷം കഠിന തടവും 1,70000 രൂപ പിഴയും ശിക്ഷ. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയാണ് പ്രതി. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ പി സുനിലാണ് ശിക്ഷ വിധി പുറപ്പെടുവിച്ചത്.
ബന്ധുവും അയൽവാസിയുമായ ഇയാള്‍ ഒരേ വീട്ടിലെ സഹോദരന്മാരായ രണ്ടു പേരുടെ 5, 7, 8 വയസ്സുള്ള മൂന്ന് പെൺമക്കളെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ വച്ച് കളിക്കാൻ എന്ന വ്യാജേന എത്തിയ പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.