15 November, 2022 02:19:50 PM


പിന്നിലിരുന്ന വയോധികനായ യാത്രക്കാരന്‍റെ കുത്തേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു



തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വയോധികന്‍റെ കുത്തേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. വെഞ്ഞാറമൂട് ശിവാലയത്തിൽ ഷിജു (44) ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലയെന്നാണ് വിവരം. വെഞ്ഞാറമൂട് നിന്നും കാരേറ്റിലേക്കുള്ള യാത്രയ്ക്കിടെ ആലന്തറ പെട്രോൾ പമ്പിന് സമീപം വെച്ച് ഓട്ടോയുടെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന കാരേറ്റ് മാമാട് പിള്ള വീട്ടിൽ പ്രഭാകരൻ (72) ആണ് ഷിജുവിനെ കുത്തിയത്.

കയ്യിൽ കരുതിയ കത്തിയെടുത്ത് പ്രഭാകരൻ ആഴത്തിൽ കുത്തുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് പോലീസ് എത്തിയാണ് ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് അന്ന് തന്നെ പിടികൂടിയിരുന്നു. ഇവർ തമ്മിൽ നേരത്തെ മുൻ വൈരാഗ്യം ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷിജു മരണമടഞ്ഞത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K