27 October, 2022 08:50:39 AM


വിഴിഞ്ഞം സമരം ഇന്ന് നൂറാം ദിനത്തിൽ: ഇന്ന് കടലിലും കരയിലും ഒരുപോലെ സമരം

 

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഇന്ന് നൂറാം ദിനത്തിൽ. ഇതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ സമരസമിതിയുടെ തീരുമാനം. കടലിലും കരയിലും ഇന്ന് ഒരുപോലെ സമരം സംഘടിപ്പിക്കുന്നുണ്ട്. സർക്കാർ തങ്ങളെ അവഗണിച്ചെന്ന വികാരത്തിലാണ് ലത്തീന്‍ അതിരൂപത നൂറാം ദിവസത്തെ സമരത്തെ കണക്കാക്കിയിരിക്കുന്നത്.

ഇതിൻ്റെ ഭാഗമായി  എല്ലാ ഇടവകകളിൽ നിന്നുളളവരെയും പങ്കെടുപ്പിക്കാന്‍ രൂപതയുടെ ആഹ്വാനം. തീരമേഖലയിലെ മത്സ്യബന്ധനവും വിപണനവും സ്തംഭിക്കാനും സാധ്യതയുണ്ട്. അതേ സമയം സമരം ശക്തമാകുന്നതിനാൽ പ്രദേശത്ത് ശക്തമായ കാവലാണ് പോലീസും ഏർപ്പെടുത്തിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K