01 October, 2022 04:02:21 PM
തൊഴിലുറപ്പിന് പോകുന്നവർ കണ്ടവന്‍റെ കൂടെ ഉറങ്ങാനെന്ന് കെഎസ്ആർടിസി വനിതാ കണ്ടക്ടർ
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവുമായി കെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടര്‍. തിരുവനന്തപുരം ചിറയിന്‍കീഴില്‍ ബസില്‍ക്കയറിയ യാത്രക്കാരെ കണ്ടക്ടര്‍ ഷീബ ചീത്തവിളിച്ച് ഇറക്കിവിട്ടു. സര്‍വീസ് സമയത്തിനു മുന്‍പേ യാത്രക്കാര്‍ ബസില്‍ കയറിയിരുന്നതാണ് പ്രകോപനം. ആറ്റിങ്ങല്‍ ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ എ ഷീബ ഗുരുതരവും മേച്ഛവുമായ പരാമര്‍ശങ്ങള്‍ യാത്രക്കാര്‍ക്ക് നേരെ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കെ എസ് ആര്‍ ടി സി അന്വേഷണം തുടങ്ങി. ആറ്റിങ്ങലില്‍ നിന്ന് ചിറയിന്‍കീഴ് വഴി മെഡിക്കല്‍ കോളജിലേയ്ക്ക് വരുന്ന ബസ് ഉച്ചയ്ക്ക് പന്ത്രണ്ടിന് ചിറയിന്‍കീഴില്‍ നിര്‍ത്തിയിട്ടപ്പോഴാണ് സംഭവം.
തൊഴിലുറപ്പുതൊഴിലാളികളുടെ അന്തസിനെ ഹനിക്കുന്ന അതിരുവിട്ട പ്രയോഗങ്ങളും കേള്‍ക്കാം. തൊഴിലുറപ്പിന് പോകുന്നവർ എല്ലാം കണ്ടവന്‍റെ കൂടേ ഉറങ്ങാൻ ആണ് പോകുന്നത് എന്നാണ് കെഎസ്ആർടിസി വനിതാ കണ്ടക്ടർ പറഞ്ഞത്. സ്ത്രീകളും കൈകുഞ്ഞും ഉൾപ്പെടെയുള്ള യാത്രക്കാരെയാണ് ഇവര്‍ അസഭ്യം പറഞ്ഞു ബസിൽ നിന്നിറക്കി വിട്ടത്. നാൾക്ക് നാൾ കടക്കെണിയിൽ മുങ്ങി കൊണ്ടിരിക്കുന്ന കോർപറേഷനെ അതിലെ ജീവനക്കാർ തന്നെ പടു കുഴിയിലോട്ട് തള്ളിവിടുന്ന രീതിയിലുള്ള സംഭവങ്ങളിൽ ഒന്നു കൂടി എഴുതി ചേർക്കപ്പെട്ടിരിക്കുകയാണ്.
ചിറയിന്‍കീഴില്‍ മേല്‍പാലത്തിന്റെ പണികള്‍ നടക്കുന്നതിനാല്‍ റോഡരികിലാണ് ബസുകള്‍ നിര്‍ത്തിയിടുന്നത്. കാലിയായ ബസില്‍ സര്‍വീസ് സമയത്തിനുമുന്‍പേ ആളുകള്‍ കയറിയിരിക്കുന്നത് പതിവാണ്. തന്റെ ഭക്ഷണ സമയമാണെന്നും ബസില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങണമെന്നും ഷീബ ആവശ്യപ്പെട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ദിവസം കാട്ടാക്കടയില്‍ അച്ഛനോടും മകളോടും കെ എസ് ആര്‍ ടിസി ജീവനക്കാര്‍ ക്രൂരമായി പെരുമാറിയതിന്റെ വിവാദമടങ്ങുമുന്‍പേയാണ് കണ്ടക്ടറുടെ അസഭ്യവര്‍ഷം.