30 September, 2022 12:19:58 PM


പൂച്ച കടിച്ചതിന് കുത്തിവയ്പ് എടുക്കാനെത്തിയ യുവതിയെ തെരുവ് നായ കടിച്ചു



തിരുവനന്തപുരം: പൂച്ച കടിച്ചതിന് കുത്തിവയ്പ് എടുക്കാനെത്തിയ യുവതിക്ക് ആശുപത്രിക്കുള്ളില്‍ വച്ച്‌  തെരുവ് നായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപര്‍ണ (31) യ്ക്കാണ് കാലില്‍ തെരുവുനായയുടെ കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപര്‍ണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. അപര്‍ണയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K